“കോൺഗ്രസ് ഞങ്ങളെ ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് പിണറായി വിജയനാണ്! കേരള കോൺഗ്രസ് (എം) ഇടത് മുന്നണിക്കൊപ്പം തന്നെ” ; സ്റ്റീയറിങ് കമ്മിറ്റിക്ക് ശേഷം പാർട്ടി തീരുമാനങ്ങൾ വ്യക്തമാക്കി നേതാക്കൾ

Spread the love

കോട്ടയം : കേരള കോൺഗ്രസ് (എം) ഇടത് മുന്നണിക്ക് ഒപ്പം തന്നെ, മുന്നണി മാറ്റമുണ്ടാവില്ലെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

video
play-sharp-fill

കോട്ടയത്തെ പാർട്ടി ഓഫീസിൽ നടന്ന കേരള കോൺഗ്രസ്‌ (എം) സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസ് ഞങ്ങളെ ചവിട്ടി പുറത്താക്കിയപ്പോൾ ഞങ്ങളെ ചേർത്ത് പിടിച്ചത് പിണറായി വിജയനാണ്, ഇടത് പക്ഷമാണ് അതുകൊണ്ട് അഞ്ചു വർഷത്തിന് ശേഷം തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ കോൺഗ്രസിലേക്ക് തിരികെ പോകില്ല എന്ന് പാർട്ടി ചെയർമാൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപതിൽപരം അംഗങ്ങൾ പങ്കെടുത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു,മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേ സമയം സ്റ്റിയറിങ് കമ്മിറ്റിയിൽ കെഎം മാണിയുടെ ജന്മദിനമായ ജനുവരി 30ന് കാരുണ്യ ദിനമായി സംസ്ഥാന വ്യാപകമായി ആചരിക്കുവാനും ,

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചർച്ചകൾക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനും പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു.

എൽഡിഎഫ് ആരംഭിക്കുന്ന വടക്കൻ മേഖലാജാഥയിലെ കേരള കോൺഗ്രസ് എം പ്രതിനിധിയായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യയെയും തെക്കൻ മേഖലാജാഥയിലെ പാർട്ടി പ്രതിനിധിയായി പാർട്ടി രാഷ്ട്രീയകാര്യ സമിതി അംഗം വി ടി ജോസഫിനെയും തീരുമാനിച്ചു.

എൽഡിഎഫ് മധ്യ മേഖല ജാഥ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും നയിക്കും,ഇത്തരം കാര്യങ്ങളിലാണ് സ്റ്റീയറിംങ് കമ്മിറ്റിയിൽ ചർച്ച ചെയ്തതെന്നും തീരുമാനങ്ങൾ എടുത്തതെന്നും കേരള കോൺഗ്രസ് (എം) നേതാക്കൾ വ്യക്തമാക്കി.