കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതിയിലേക്ക് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയും വിജി എം.തോമസും അടക്കമുള്ളവരെ തെരെഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി അംഗങ്ങളെ തെരെഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സമ്മേളനമാണ് ചെയർമാനായി ജോസ് കെ മാണിയെയും ഉന്നതാധികാരസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, പി.എം മാത്യു എക്‌സ്.എം.എല്‍.എ (കോട്ടയം),പ്രൊഫ.
കെ.ഐ ആന്റണി (ഇടുക്കി), ബേബി ഉഴുത്തുവാല്‍,(കോട്ടയം), വിജി എം.തോമസ് (കോട്ടയം), ജെന്നിംഗ്‌സ് ജേക്കബ് (ആലപ്പുഴ), ജേക്കബ് തോമസ് അരികുപുറം (ആലപ്പുഴ),ജോയിസ് പുത്തന്‍പുര (കണ്ണൂര്‍), ബെന്നി കക്കാട് (കൊല്ലം), സഖറിയാസ് കുതിരവേലി (കോട്ടയം), ടി.ഒ എബ്രഹാം (പത്തനംതിട്ട), ഫിലിപ്പ് കുഴികുളം (കോട്ടയം), മാത്യു കുന്നപ്പള്ളി (കണ്ണൂര്‍), സെബാസ്റ്റ്യന്‍ ചൂണ്ടല്‍ (തൃശൂര്‍) തുടങ്ങിയവരാണ് ഉന്നതാധികാരസമിതി അംഗങ്ങൾ.