
വീണാ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ എസ്എഫ്ഐഒ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതം, സംസ്ഥാനത്തിന്റെ നേട്ടങ്ങളെ താഴ്ത്തി കെട്ടാനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് എം
കോട്ടയം: വീണാ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് പറഞ്ഞു.
വിവിധ മേഖലകളിൽ കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലേക്ക് കുതിക്കുമ്പോൾ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ താഴ്ത്തി കെട്ടാനും മുഖ്യമന്ത്രി പിണറായി വിജയനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനുമാണ് കേന്ദ്ര സർക്കാർ ഇത്തരം വ്യാജ കണ്ടെത്തലുകളിലൂടെ ശ്രമിക്കുന്നത്.
ഇടതുമുന്നണി സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന കണ്ടെത്തലാണ് ഇത്തരം കെട്ടിചമയ്ക്കലുകൾക്ക് പിന്നിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസർക്കാറിന്റെ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും ഒറ്റകെട്ടായി ഇടതുമുന്നണി നേരിടുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു പറഞ്ഞു.
Third Eye News Live
0