video
play-sharp-fill

കാർമേൽ വില്ലയിൽ താമസിക്കുന്ന  പതിനഞ്ചോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം;  കേരള കോൺഗ്രസ് എം വിജയപുരം മണ്ഡലം കമ്മറ്റി

കാർമേൽ വില്ലയിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം; കേരള കോൺഗ്രസ് എം വിജയപുരം മണ്ഡലം കമ്മറ്റി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലുള്ള കാർമേൽ വില്ലയിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം വിജയപുരം മണ്ഡലം കമ്മറ്റി . പട്ടയം പോലും ലഭിക്കാതെ കഴിഞ്ഞ 40 വർഷമായി ഏത് സമയത്തും നിലം പതിക്കാവുന്ന വീടുകളിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ഇന്ന് ഭീതിയിലാണ് കഴിയുന്നത്.

വിജയപുരം പഞ്ചായത്തിലെ പതിനാറാം വാർഡ് ഉൾപ്പെട്ട കാർമേൽ വില്ലയിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളെ കോട്ടയം മുനിസിപ്പാലിറ്റി അടിയന്തരമായി പുനരധിവസിപ്പിക്കണം എന്നാണ് കേരള കോൺഗ്രസ് എം വിജയപുരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രസിഡൻറ് ബാബു മണിമല പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി രാജു ആലപ്പാട് ഉദ്ഘാടനം ചെയ്തു ജോജി കുറത്തിയാടൻ മുഖ്യ പ്രഭാഷണം നടത്തി, മോൻസി മാളിയേക്കൽ, ചീനക്കുഴി രാധാകൃഷ്ണൻ റെനീഷ് കാരിമറ്റം ,സിജോ ജോസഫ്, പ്രതീഷ് മാമ്പൂഴി,തമ്പാൻ കളംപുകാട്ട്, സുരേഷ് അയ്യരു കാലായിൽ, ഷിബു ഇഞ്ചക്കാലായിൽ,ജോബി കൊശമറ്റം എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group