
എൽ ഡി.എഫ് സ്ഥാനാർത്ഥി കെ.അനിൽകുമാറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം കമ്മിറ്റി
സ്വന്തം ലേഖകൻ
കോട്ടയം : എൽ.ഡി.എഫ് സ്ഥാനാർഥി കെ.അനിൽകുമാറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന നിനിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന മീഡിയ കോർഡിനേറ്റർ വിജി എം.തോമസ് ഉദ്ഘാടനം ചെയ്തു.
മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ കോർഡിനേറ്റർ ആയ കെ.അനിൽകുമാർ നിയോജകമണ്ഡലത്തിലെ എല്ലാ മേഖലകളിലും സുപരിചിതനാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന മീഡിയ കോർഡിനേറ്റർ വിജി എം.തോമസ് അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം എൽഡിഎഫിന് തിരികെ പിടിക്കുന്നതിന് അനിൽകുമാറിന്റെ സ്ഥാനാർഥിത്വം ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വികസനം നടപ്പിലാക്കുന്നതിന് പിണറായി സർക്കാർ തുടരേണ്ടത് ആവശ്യമാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ അനിൽകുമാർ പറഞ്ഞു. ഇടതു ജനാധിപത്യ മുന്നണി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചെങ്കിൽ മാത്രമേ വിജയം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരായ ജനവിധി കൂടിയാകും ആകും നിയമസഭാ തിരഞ്ഞെടുപ്പെന്നും അദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് പള്ളിക്കുന്നേൽ , ബേബി മൂഴിപ്പാറ , ഗൗതം ജി നായർ , രാഹുൽ രഘുനാഥ് , കിങ്ങ്സ്റ്റൺ ആർ , ജി. സജീവ് , നിഖിൽ, മോൻസി മാളിയേക്കൽ , ബാബു മണിമലപ്പറമ്പൻ , രാജു ക്ടായിതറ , അനൂപ് , രൂപേഷ് , ബേബി മൂഴിപാറ എന്നിവർ പ്രസംഗിച്ചു.