play-sharp-fill
തദ്ദേശതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞു: ജോസ് കെ.മാണി

തദ്ദേശതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം. തദ്ദേശതെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്രമുന്നേറ്റമാണ് ഉണ്ടായതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് യു.ഡി.എഫിനുണ്ടായത്. ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍ണ്ണമായമായ പങ്ക് വഹിച്ചു.

2015 ല്‍ 49 ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫിനായിരുന്നു എങ്കില്‍ ഇത്തവണ 51 ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണി കരസ്ഥമാക്കതി. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും കഴിഞ്ഞ തവണ യു.ഡി.എഫ് കരസ്ഥമാക്കിയപ്പോള്‍ ഇത്തവണ 11 ല്‍ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്ന തദ്ദേശതെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ ദിശാസൂചകമായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെറുമൊരു ലോക്കല്‍ബോഡി പദവിയുടെ പേരില്‍ നാല് പതിറ്റാണ്ട് ഒപ്പം നിന്ന കേരളാ കോണ്‍ഗ്രസ്സ് (എം) നെ പുറത്താക്കിയ നടപടി രാഷ്ട്രീയമായ അനിതിയാണെന്ന ജനകീയ വിലയിരുത്തലാണ് ഈ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇടതുമുന്നണിയുടെ ഭാഗമാകാനാമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങള്‍ നല്‍കിയ പൂര്‍ണ്ണമായ മാന്‍ഡേറ്റാണ് ഈ ജനവിധിയെന്നും ജോസ് കെ.മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയ യു.ഡി.എഫ് സ്വന്തം രാഷ്ട്രീയത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.