
സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചു ; കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു: പി ജെ ജോസഫ്
കോട്ടയം: സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നവും അനുവദിച്ച് ഇലക്ഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരുന്നു.
Third Eye News Live
0