കേരള യാത്ര, കേന്ദ്ര, സംസ്ഥന സർക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായി മാറും: റോഷി അഗസ്റ്റ്യൻ
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യത്തിന് നല്ല ദിനങ്ങൾ വാഗ്ദാനം നൽകി അധികാരത്തി വന്ന BJP നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരും, തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സംസ്ഥാനത്തെ ഇടതു സർക്കാരും കർഷകരെയും, പാവപ്പെട്ടവരെയും മറന്ന് നടത്തുന്ന ദുർഭരണത്തിന് താക്കീതായി ജോസ് കെ മാണി നയിക്കുന്ന കേര യാത്ര മാറുമെന്ന് റോഷി അഗസ്റ്റ്യൻ MLA അഭിപ്രായപ്പെട്ടു. കർഷക രക്ഷ , മതേതര ഭാരതം പുതിയ കേരളം നന്നീ മുദ്രാ വാക്യങ്ങളുയർത്തി ജനുവരി 24 മുതൽ ഫെബ്രുവരി 15 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നയിക്കുന്ന നയിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിളംബര ദീപം തെളിക്കലിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഗാന്ധി പ്രതിമക്കു മുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ,കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കെടം, യൂത്ത്ഫ്രണ്ട് ജനറൽ സെക്രട്ടറി എം.മോനിച്ചൻ,വിജി.എം തോമസ്, ജോസഫ് ചാമക്കാല, സാജൻ തൊടുക, ജോർഡിൻ കിഴക്കേത്തലക്കൽ, സാബു പീടിയേക്കൽ, ഷാജി പുളിമൂടൻ, എബി പൊന്നാട്ട്, പ്രസാദ് ഉരുളികുന്നം,ജോജി കുറത്തിയാടൻ, അജിത്ത് മുതിരമല, ഗൗതം.എൻ.നായർ, ജോയി സി.കാപ്പൻ, ജോളി മടുക്കക്കുഴി, രാജൻ കുളങ്ങര, അജു പനക്കൽ, ലിറ്റോ പാറേക്കാട്ടിൽ,ഷിനു പാലത്തുങ്കൽ , അനുകുര്യൻ ,ഡിനു ചാക്കോ, ജാൻസ് വയലിക്കുന്നേൽ, സന്തോഷ് വള്ളോംകുഴി ,സോജി ആയിലിക്കുന്നേൽ ,ഷിജോ ഗോപാലൻ, കുര്യൻ വട്ടമല ,സോജൻ വിളങ്ങാട്ട്, ബിനോയി മുണ്ടക്കമറ്റം, രഞ്ജിത് മണപ്പുറം, ജോജി തോട്ടു ചാലിൽ, തുടങ്ങിയവർ നേതൃത്വം നൽകി.