ശബരിമലയിലെ സ്ത്രീ പ്രവേശനം: കേരള കോൺഗ്രസിന്റെ സർവമത പ്രാർത്ഥന ചൊവ്വാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം : കേരളാ കോൺഗ്രസ്സ് (എം) 55-ാം ജന്മദിനത്തിന്റെ ഭാഗമായി ഒക്ടോബർ 9 ചൊവ്വാഴ്ച രാവിലെ 9.30 ന് സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി പതാക ഉയർത്തും. തുടർന്ന് ജന്മദിന സമ്മേളനം ചേരും. രാവിലെ 11 മണി മുതൽ 2 മണിവരെ ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രിംകോടതിൽ റിവ്യൂ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് തിരുനക്കരയിൽ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സർവ്വമത പ്രാർത്ഥന നടത്തും. പാർട്ടി ചെയർമാൻ കെ.എം മാണി പ്രാർത്ഥനപരിപാടി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സി.എഫ് തോമസ് എം.എൽ.എ, ജോസ് കെ.മാണി എം.പി, ജോയി എബ്രഹാം എക്സ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ എന്നിവർ പ്രസംഗിക്കും. തോമസ് ചാഴിക്കാടൻ, അറക്കൽ ബാലകൃഷ്ണപിള്ള, വഴുതാനത്ത് ബാലചന്ദ്രൻ, കുളത്തൂർ കുഞ്ഞ് കൃഷ്ണപിള്ള, പ്രിൻസ് ലൂക്കോസ്, മുഹമ്മദ് ഇക്ക്ബാൽ, ജോബ് മൈക്കിൾ, സണ്ണി തെക്കേടം, ഇ.ജെ അഗസ്തി, വിജി എം.തോമസ് തുടങ്ങിയവർ പ്രാർത്ഥന പരിപാടികൾക്ക് നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഹോട്ടൽ ഓർക്കിഡ് റസിഡൻസിയിൽ വെച്ച് പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം നടക്കും.