
സ്വന്തം ലേഖകൻ
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചിരുന്നു.
ഇതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. രണ്ടില മരവിപ്പിച്ചതോടെ മരവിപ്പിച്ച സാഹചര്യത്തിൽ ജോസഫ് വിഭാഗവും, ജോസ് വിഭാഗവും ആവശ്യപ്പെട്ട പ്രകാരം ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചിരിക്കുന്നത്.
കെഎം മാണിയുടെ മരണക്കിന് പിന്നാലെ കേരള കോൺഗ്രസ് പാർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതേ തുടർന്ന് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.