ബിജെപിയ്ക്ക് വീണ്ടും അയ്യപ്പശാപം: നീണ്ടൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വീട്ടിലുള്ളവർ പോലും വോട്ട് ചെയ്തില്ല: റിട്ട.എസ്.ഐ ആയ സ്വതന്ത്രനും പിന്നിൽ ബിജെപി: കേരള കോൺഗ്രസിന് മിന്നും വിജയം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോട്ടയത്ത് ബിജെപിയ്ക്ക് മുട്ടൻ തിരിച്ചടി. ശബരിമല സമരം പൊളിഞ്ഞതും അയ്യപ്പശാപവും ചേർന്നപ്പോൾ വാർഡിൽ ബിജെപിയ്ക്ക് ആകെ ലഭിച്ചത് നാല് വോട്ട്..! സ്വന്തം വീട്ടിലുള്ളവർ പോലും ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്തില്ല. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷിബു ചാക്കോ 17 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്വലമായി വിജയിച്ചു. സിപിഐയുടെ സിറ്റിംഗ് സീറ്റിലാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്. നീണ്ടൂർ പഞ്ചായത്തിലെ ഒ്ൻപതാം വാർഡ് കൈപ്പുഴ പോസ്റ്റ് ഓഫിസ് വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആകെ 792 വോട്ടുകളാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. ഇതിൽ 329 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ഷിബു ചാക്കോയ്ക്ക് ലഭിച്ചത്. സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ സ്റ്റീഫന് 312 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച റിട്ട.എസ്.ഐ ജ്ഞാനപ്രകാശന് 147 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഹേമചന്ദ്രന് നാല് വോട്ട് മാത്രമാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സിപിഐ അംഗം പി.കെ മോഹനൻ രാജിവച്ചതിനെ തുടർന്നാണ് പഞ്ചായത്തിൽ ഒഴിവ് വന്നത്. എന്നാൽ, റിട്ട.എസ്.ഐ സ്വതന്ത്ര്യനായി മത്സരിച്ചതോടെയാണ് സിപിഐയ്ക്ക് തോൽവി നേരിടേണ്ടി വന്നത്. ശബരിമല വിഷയം അടക്കം വോട്ടാക്കി മാറ്റാൻ രംഗത്ത് ഇറങ്ങിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി നീണ്ടൂർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന ബിജെപിയ്ക്കാണ് ഇപ്പോൾ നീണ്ടൂരിൽ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.