play-sharp-fill
ദേശിംഗനാട്ടിൽ ദേശം ഉണർത്തി കേരള യാത്ര; ബി.ജെ.പി ഇന്ത്യൻ  ഭരണഘടനയെ കൊല്ലാക്കൊല ചെയ്യുന്നു :ജോ സ് കെ.മാണി

ദേശിംഗനാട്ടിൽ ദേശം ഉണർത്തി കേരള യാത്ര; ബി.ജെ.പി ഇന്ത്യൻ ഭരണഘടനയെ കൊല്ലാക്കൊല ചെയ്യുന്നു :ജോ സ് കെ.മാണി

സ്വന്തം ലേഖകൻ

കൊല്ലം – കഴിക്കുന്ന ഭക്ഷണത്തിന്റെയും കാത്തുസൂക്ഷിക്കുന്ന വിശ്വാസങ്ങളുടേയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റുകള്‍ ഇന്ത്യയുടെ ഭരണഘടനയെ കൊലചെയ്യുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയ്ക്ക് കൊല്ലം ജില്ലയില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ മൗലിവ അവകാശങ്ങളുടെ ക്രൂരമായ ലംഘടനാണ് ഇത്തരം സംഭവങ്ങളിലൂടെ നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ എല്ലാം സ്വയംഭരണാവകാശത്തെയെല്ലാം കവര്‍ന്നെടുക്കുന്ന കേന്ദ്രഭരണകൂടം ഭരണഘടനയുടെ പ്രയോഗങ്ങളെയും ഇല്ലാതാക്കുകയാണ്. ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനം കുറ്റകരമാണ്. 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ആകെ രൂപപ്പെടുന്ന വിശാല മതേതര മഹാസഖ്യം അധികാരത്തിലെത്തും. കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കും എന്ന വാഗ്ദാനം നല്‍കിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികകാരത്തിലെത്തിയത്. അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിലെ കെടുകാര്യസ്ഥതയും സുതാര്യത ഇല്ലായ്മയും കാരണം ക്യാപക്‌സിന്റെയും ക്യാഷ്യുകോര്‍പ്പറേഷന്റെയും പോലും ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച ഇടതുസര്‍ക്കാര്‍ തൊഴിലാളികളോട് കടുത്ത വഞ്ചനയാണ് കാട്ടിയിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. 






ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച കേരള കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് കൊല്ലം ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ പത്തനാപുരത്ത് ആയിരകണക്കിന് സ്ത്രീകളുടേയും യുവാക്കളുടേയും നേതൃത്വത്തില്‍ വലിയ പ്രകടനത്തോടുകൂടിയാണ് ജാഥാ നായകനെ വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് കൊട്ടാരക്കരയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ കൊട്ടാരക്കരയില്‍ സ്വീകരണ സമ്മേളനം നടന്നു. തുടര്‍ന്ന് ഭരണിക്കാവ് വഴി കൊല്ലം ചിന്നക്കടയില്‍ നടന്ന സമ്മേളനത്തോടെ ജില്ലയിലെ പര്യടനം അവസാനിച്ചു. ഫെബ്രുവരി 15 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ചേരുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും.നൂറുകണക്കിന് കശുവണ്ടി തൊഴിലാളികൾ അണിനിരന്ന യാത്രയിൽ മുഴങ്ങിയത് കർഷകരുടെ തേങ്ങലുകൾ.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന കർഷകരുടെ തേങ്ങലുകൾ കേൾക്കാൻ ആരുമില്ലാത്തതിന്റെ പ്രതിഷേധമാണ് ജില്ലയിലെ സ്വീകരണ യോഗങ്ങളിൽ ഉയർന്നത്.




പത്തനാപുരത്ത് ചേര്‍ന്ന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സു രാജന്‍ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയില്‍ ചേര്‍ന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും, ഭരണിക്കാവില്‍ ചേര്‍ന്ന സമ്മേളനം മുന്‍ എം.പി പീതാംബരക്കുറുപ്പും കൊല്ലത്ത് ചേര്‍ന്ന സമാപന സമ്മേളനം മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറും ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group




ജില്ലാ പ്രസിഡന്റ് അറക്കല്‍ ബാലകൃഷ്ണപിള്ള സ്വീകരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരളാ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്, ജോയി എബ്രഹാം എക്‌സ്.എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജി.ദേവരാജന്‍, അഡ്വ.മാത്യു ജോര്‍ജ്, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, വഴുതാനത്ത് ബാലചന്ദ്രന്‍, ബെന്നി കക്കാട്, അലക്‌സ് കുണ്ടറ, ഉഷാലയം ശിവരാജന്‍, ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, പ്രമോദ് നാരായണ്‍, സ്റ്റീഫന്‍ ജോര്‍ജ്, വിജി എം.തോമസ്, മുഹമ്മദ് ഇക്ക്ബാല്‍, സജി കുറ്റിയനിമറ്റം, ജെന്നിംഗ്‌സ് ജേക്കബ്, കെ.അനില്‍, മുരുകദാസന്‍ നായര്‍, ആയൂര്‍ ബിജു, എബ്രഹാം മാത്യു, സ്റ്റാന്‍സി രത്‌നാക്കരന്‍, സജിത് കോട്ടവള, സരസന്‍, സജി ജോണ്‍ കുറ്റിയില്‍, റെജി, ബിജു ഡിക്രൂസ്, ഗീതാ ഗോപിനാഥ്, കുരുപ്പുഴ ഷാനവാസ്, ബിനോയി, ഏഴംകുളം രാജന്‍, ഉഷാകുമാരി, പാങ്ങോട് ഷാജഹാന്‍, ജോസഫ് മാത്യു, പി.ജി എഡിസണ്‍, വിഴിഞ്ഞം രാജു, തോട്ടൂര്‍ നൗഷാദ്, കുളത്തൂര്‍ രവി, കെ.ചാക്കോ, ഷവറഷാ, വൈ.അജയകുമാര്‍, വിനോദ്, ഇക്ക്ബാല്‍കുട്ടി തുടങ്ങിയവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിച്ചു.