ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കരുതായിരുന്നു; കെ .എം. മാണി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല നട അടച്ചിടുമെന്ന് പറയാൻ തന്ത്രിയെ നിര്‍ബന്ധിതനാക്കിയ സാഹചര്യം സര്‍ക്കാര്‍ സൃഷ്‌ടിക്കരുതായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. നിയമസംരക്ഷണം പോലെ തന്നെ പാവനമായി പരിഗണിക്കേണ്ട കാര്യമാണ് ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും.
ശബരിമലയിലെ അതീവഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുവാന്‍ നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുകൂട്ടണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിശ്വാസികള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാനുള്ള ശ്രമം പ്രതിഷേധാര്‍ഹമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് പക്വതയോടെ ഇടപെടേണ്ട സര്‍ക്കാര്‍ ശബരിമലയെ യുദ്ധക്കളമാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0