
സ്വന്തം ലേഖകൻ
കോട്ടയം: ആർപ്പൂക്കരയിൽ കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസിന്റെ വനിതാ നേതാക്കൾ അടക്കമുള്ള നൂറിലേറെപ്പേർ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി. ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായത്.
കോൺഗ്രസ്സ് മുൻ ആർപ്പൂക്കര ബ്ലോക്ക് ജനറൽ സെക്രട്ടറിയും മഹിളാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന സാറാമ്മ ജോൺ, ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഗൾഫ് കോ-ഓർഡിനേറ്ററും പൊന്മാൻക്കൽ ഹോംസ് ആൻഡ് ബിൽഡേർസ് എം.ഡിയുമായ തങ്കച്ചൻ പൊന്മാൻക്കൽ, ഏറ്റുമാനൂർ സിറ്റിസൺ ക്ലബ്ബ് മുൻ പ്രസിഡന്റ് പി.സി ചെറിയാൻ, പടിഞ്ഞാറേൽ സെബിൻ മാത്യു കൊല്ലംപ്പറമ്പിൽ എന്നിവരാണ് കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി അംഗത്വം നൽകി ഇവരെ സ്വീകരിച്ചു. തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ അഡ്വ. റോയിസ് ചിറയിൽ, എ.വി ചാക്കോ പുല്ലത്തിൽ, വിജി എം.തോമസ്, ബൈജു മാതിരംമ്പുഴ എന്നിവർ പ്രസംഗിച്ചു.