`മിഷൻ – 2030′ കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പിന് 15 ന് തുടക്കമാവും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മിഷൻ – 2030 കേരളാ കോൺഗ്രസ് (എം) സംസ്ഥാന ക്യാമ്പ് 15 ന് ചരൽക്കുന്നിൽ ആരംഭിക്കും. രാവിലെ 10 മണിക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡണ്ടുമാർ, നിയോജകമണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. 16 ന് വൈകിട്ട് 10 മണിയോടുകൂടി ക്യാമ്പ് സമാപിക്കും.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജോയ് ഏബ്രഹാം എക്സ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, ഡോ. എൻ.ജയരാജ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.