കേരളാ കോൺഗ്രസ് (എം)ന്റെ കേരളയാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കം
സ്വന്തം ലേഖകൻ
കാസര്‍ഗോഡ് : കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെയെന്ന് അടിവരയിച്ച് പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി.കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍ഗോഡ് നിന്നും ഉജ്ജ്വലതുടക്കമായി. കാസര്‍ഗോഡ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള മിലന്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്തിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ബി.ജെപിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞടുപ്പികളില്‍ രൂപപ്പെട്ട മതേതരസഖ്യം വലിയ രാഷട്രീയ സന്ദേശമാണ് ഇന്ത്യക്ക് നല്‍കുന്നത്. പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം യു.ഡി.എഫിന്റെ നേതൃനിരയാകെ അണിനിരന്ന പ്രൗഡമായ ചടങ്ങില്‍ ആവേശം തിരതല്ലിയ അന്തരീക്ഷത്തിലാണ് ജനുവരി 24 ന് ആരംഭിച്ച് ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരളയാത്രയ്ക്ക് തുടക്കമായത്.
കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫാണ് ജോസ് കെ.മാണിക്ക് പാര്‍ട്ടി പതാക കൈമാറി ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
യു.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കിയ മാതൃകാ പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ആഗോളകരാറുകളും വികലമായ നയങ്ങളും കാര്‍ഷിക മേഖലയ്ക്ക് കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.എം മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക മുന്നേറ്റമായി കേരളയാത്ര മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് മന്ത്രിമാരുടെ പ്രഖ്യാപനമെല്ലാം പാഴ് വാക്കായി. നവകേരളം സര്‍ക്കാരിന്റെ പ്രഖ്യാപനം ശുദ്ധതട്ടിപ്പാണെന്ന് പി.ജെ ജോസഫ് പറഞ്ഞു.
മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.ഡി.എഫിന്റെ ഭരണപരാജയത്തെ പരിഹസിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രസംഗം ആരംഭിച്ചത്. എല്‍.എഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്ന പദ്ധതികളെല്ലാം യു.ഡി.എഫ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് ഉദ്ഘാടനം ചെയ്ത പല പദ്ധതികളും വീണ്ടും വീണ്ടും ഉദ്ഘാടനം ചെയ്യുന്ന പണിയാണ് മന്ത്രമാര്‍ ചെയ്യുന്നത്. അടുത്തതായി കേരളത്തില്‍ അധികാരത്തില്‍ വരുന്ന യു.ഡി.എഫിന് ഉദ്ഘാടനം ചെയ്യാന്‍ ഒരു പദ്ധതിയെങ്കിലും തുടങ്ങിക്കൂടെ എന്നും പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനും സി.പി.എം ന്റെ സോഷ്യല്‍ ഫാസിസത്തിനും എതിരായ ജനമുന്നേറ്റമായി കേരളയാത്ര മാറുമെന്ന് ജാഥാ ക്യാപ്റ്റന്‍ ജോസ് കെ.മാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജി.ദേവരാജന്‍, ജോയി എബ്രഹാം എക്‌സ് എം.പി,മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ. എന്‍.ജയരാജ് എം.എല്‍.എ, ജോസഫ് എം.പുതുശ്ശേരി, തോമസ് ചാഴിക്കാടന്‍, തോമസ് ഉണ്ണിയാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.വി മൈക്കിള്‍, ജെറ്റോ ജോസഫ്, സേവി കുരുശുവീട്ടില്‍, സജി മഞ്ഞക്കടമ്പില്‍, ഉഷായലം ശിവരാജന്‍, ജോസ് പുത്തന്‍കാല, റെജി കുന്നംക്കോട്ട് തുടങ്ങി കേരളാ കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന നേതാക്കള്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രാവിലെ കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍ ജില്ലയിലെ ചെറുപളയില്‍ സമാപിച്ചു.