video
play-sharp-fill
വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം അടിവരയിട്ട് ജോസും ജോസഫും : സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റ് ഉൾപ്പടെ 12 മുതൽ 15 വരെ സീറ്റ് ഉറപ്പിച്ച് ജോസ്.കെ.മാണി ; എട്ട് സീറ്റ് ഉറപ്പിച്ച് ജോസഫ് ഗ്രൂപ്പും

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം അടിവരയിട്ട് ജോസും ജോസഫും : സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റ് ഉൾപ്പടെ 12 മുതൽ 15 വരെ സീറ്റ് ഉറപ്പിച്ച് ജോസ്.കെ.മാണി ; എട്ട് സീറ്റ് ഉറപ്പിച്ച് ജോസഫ് ഗ്രൂപ്പും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാവായ കെ.എം മാണി എക്കാലവും തന്റെ പാർട്ടിയെക്കുറിച്ച് പറഞ്ഞിരുന്നത് വളരും തോറും പിളരും, പിളരും തോറും വളരുമെന്നാണ്. ഈ മാണിയൻ സിദ്ധാന്തം തന്നെയാണ് കേരളാ കോൺഗ്രസിന്റെ വളർച്ചയ്ക്കും തകർച്ചയ്ക്കും കാരണം.

കെ.എം മാണിയുടെ ഈ തിയറി കേരളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സീറ്റ് വീഭജനത്തിൽ ഈക്കാര്യം വളരെ ശരിയാണ്. പി ജെ ജോസഫും ജോസ് കെ മാണിയും തദ്ദേശ തെരഞ്ഞെടുപ്പിൽ വേർപിരിഞ്ഞു മത്സരിച്ചപ്പോൾ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചെന്നത് കേരളാ കോൺഗ്രസുകാരുടെ നേട്ടമായി മാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി നിയമസഭാ തെരഞ്ഞടുപ്പിൽ സമ്മർദ്ദ തന്ത്രത്തിലൂടെ കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാനുള്ള ശ്രമങ്ങൾ ജോസ്-ജോസഫ് ഗ്രൂപ്പുകൾ തുടങ്ങിക്കഴിഞ്ഞു. 12 മതുതൽ 15 സീറ്റുകൾ ജോസിന് ഇടതു മുന്നണി നൽകിയേക്കും. ഒരുമിച്ചു നിന്നപ്പോൾ യുഡിഎഫ് നൽകിയ 15 സീറ്റുകളാണ് നൽകിയിരുന്നത്. എന്നാൽ, പിളർന്നു മത്സരിക്കുമ്പോൾ കൂടുതൽ സീറ്റുകൾ ഇരുമുന്നണികൾക്കുമായി ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചതോടെ തങ്ങളുടെ രാഷ്ട്രീയ മൂല്യം ഉയർന്നതായി കേരള കോൺഗ്രസ് (എം) അവകാശപ്പെടുന്നു. മറുഭാഗത്ത് യുഡിഎഫിനും ജോസഫ് വിഭാഗത്തിനും പ്രതീക്ഷിച്ച പ്രകടനം സാധിക്കാതെ പോയതിന്റെ പരുവക്കേടുണ്ട്. എങ്കിലും ജോസഫ് വിലപേശൽ ശക്തിയൊട്ടും കുറഞ്ഞിട്ടില്ല.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി സീറ്റുകൾ ജോസ് കെ മാണി ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ, പൂഞ്ഞാർ, റാന്നി, പിറവം, ചാലക്കുടി, പെരുമ്പാവൂർ, ഇരിക്കൂർ , നിലമ്പൂർ  സീറ്റുകളിലും ഇവർ നോട്ടമിടുന്നു. ഈ സീറ്റുകൾ നൽകിയേക്കുമെന്നാണ് സൂചനയും. പേരാമ്പ്ര, കുറ്റിയാടി, തിരുവമ്പാടി എന്നിവയിൽ ഒരു സീറ്റിലും ജോസ് കണ്ണുവെക്കുന്നുണ്ട്.

1215 സീറ്റുകളാണു പാർട്ടിയുടെ പ്രതീക്ഷ. കെ.എം. മാണിയുടെ പാലായിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് ജോസ് കെ. മാണി നൽകുന്നത്. 15 സീറ്റ് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോൾ 78 സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് നിലപാട് എടുത്തിരിക്കുന്നത്.

2016 ൽ ജോസഫ് ഗ്രൂപ്പ് അംഗങ്ങൾ മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം എന്നിവ നൽകാമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ജോസഫ് എം.പുതുശേരി (തിരുവല്ല) എന്നിവർ മത്സരിച്ച സീറ്റുകൾക്കു വേണ്ടിയും ജോസഫ് വിഭാഗം പിടിമുറുക്കും. അങ്ങനെ 7 സീറ്റ് ഉറപ്പായും അവകാശപ്പെടാം.

മധ്യകേരളത്തിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ജോസഫിന്റെ ആഗ്രഹം പൂർണമായും സാധിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ജോസഫ് വിഭാഗത്തിലെ സീറ്റു മോഹികൾ കലാപവുമായി രംഗത്തിറങ്ങിയാൽ അത് യു.ഡി.എഫിന് തിരിച്ചടിയാകും.