
സ്വന്തം ലേഖകൻ
കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കോട്ടയം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു ആവശ്യമുള്ള അരി സംഭാവന നൽകി. കോട്ടയം പട്ടണത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ദിവസവും ഭക്ഷണം കഴിക്കുന്ന നൂറ് കണക്കിന് സാധാരണക്കാർക്കായി അരി നഗരസഭയ്ക്കു കൈമാറിയത്.
അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച വസ്തുക്കൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും, നഗരസഭ സെക്രട്ടറി സുരേഷും ചേർന്നു ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പ്രസിഡന്റ് ജേക്കബ്‌സൺ, വനിതാ കമ്മിറ്റി ചെയർ പേഴ്‌സൺ ടി.എ തങ്കം , യൂണിറ്റ് പ്രസിഡന്റ് രേഖാ ഹരിദാസ് , സെക്രട്ടറി പ്രകാശ് , ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, സിന്ധു , അരുൺ , ജാൻസി എന്നിവർ പങ്കെടുത്തു.