
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അൽപ്പം വൈകിയെങ്കിലും ഇരട്ടയംഗീകാരവുമായി , ഹോക്കിയിലെ ഇന്ത്യൻ തിളക്കം ശ്രീജേഷിന് ജന്മനാടിൻ്റെ അംഗീകാരം. ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാര്‍.
വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അറിയിച്ചു. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണു ശ്രീജേഷ് വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ടു നിരവധി ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേരളത്തിൽ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അറിയാതെയാണ് പലരും വിമർശനം ഉന്നയിക്കുന്നത്. ഭാവിയിലും ഇത്തരം തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.



