video
play-sharp-fill
കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഇടുക്കിയിലും വയനാട്ടിലും ആശ്വാസ വാർത്ത

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഇടുക്കിയിലും വയനാട്ടിലും ആശ്വാസ വാർത്ത

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പെത്തിയതോടെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ അധികൃതര്‍.

12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറേ ദിവസമായി തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.
തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. സംസ്ഥാനത്ത് ഇത്തവണ വേനല്‍ക്കാലത്ത് ഏറ്റവും വലിയ ചൂട് കാലാവസ്ഥ രേഖപ്പെടുത്തിയതും തൃശൂര്‍ ജില്ലയിലാണ്.