ആകെ നൂറ്റമ്പത് പേർക്ക് കിറ്റ്: വാട്‌സ്അപ്പ് വഴി പ്രചാരണം നടത്തിയതറിഞ്ഞ് എത്തിയത് ആയിരത്തോളം പേർ; കോട്ടയം ചിങ്ങവനത്ത് ക്‌നാനായ സഭയുടെ കിറ്റ് വിതരണം കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്; സഭയിലെ ബിഷപ്പ് അടക്കമുള്ള ഉന്നതരെ രക്ഷപെടുത്താൻ ഡ്രൈവർമാർക്കെതിരെ മാത്രം കേസെടുത്ത് ചിങ്ങവനം പൊലീസ്: മുകളിൽ പിടിയുള്ളവർ രക്ഷപെട്ടു; ആളെ കൂട്ടിയ വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആകെ നൂറ്റൻപത് പേർക്കു വിതരണം ചെയ്യാനുള്ള കിറ്റ്മാത്രം ശേഖരിച്ച് വച്ച ശേഷം വാട്‌സ്അപ്പ് വഴി ആളെക്കൂട്ടി കൊവിഡ് മാനദണ്ഡം എല്ലാം ലംഘിച്ച് കിറ്റ് വിതരണം നടത്തിയ ക്‌നാനായ സഭ വിവാദത്തിൽ. ലോക്ക് ഡൗക്ക് ഡൗൺ സമയത്ത് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് കിറ്റ് വിതരണം നടത്തിയ ചിങ്ങവനം ക്ല്‌നാനായ സഭയുടെ ബിഷപ്പ് അടക്കമുള്ളവരെ രക്ഷിക്കുന്നതിനായി ഡ്രൈവർമാരെ മാത്രം പ്രതിയാക്കി കേസെടുത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.വീഡിയോ ഇവിടെ കാണാം
കഴിഞ്ഞ ദിവസമാണ് ചിങ്ങവനം ക്‌നാനായ സഭയുടെ ആസ്ഥാനത്ത് വിവാദമായ കിറ്റ് വിതരണം നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രദേശവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ചിങ്ങവനത്തെ സഭയുടെ ആസ്ഥാനത്ത് കിറ്റ് വിതരണം നടത്തിയത്. വാട്‌സപ്പിലൂടെ വ്യാപകമായി പ്രചാരണം നടത്തിയ ശേഷമാണ് സഭ അധികൃതർ കിറ്റ് വിതരണം ചെയ്തത്. ഇത് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സഭയുടെ ആസ്ഥാനത്ത് എത്തിച്ചേർന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇവരെ കൊവിഡ് മാനദണ്ഡം പാലിച്ച് നിയന്ത്രിയ്ക്കുന്നതിനു സഭ യാതൊരു മാനണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. പരാതി ഉർന്നതിനു പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം കേസെടുക്കുകയായിരുന്നു. എന്നാൽ, സംഘാടകരായ ക്‌നാനായ സഭ ഭാരവാഹികൾക്ക് എതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പകരം സഭാഭാരവാഹികളുടെ ഡ്രൈവർമാർക്കും കിറ്റ് വിതരണം ചെയ്യാൻ എത്തിയവർക്കുമെതിരെയാണ് കേസെടുത്തത്.
ലോക്ക് ഡൗണിന്റെയും, കൊവിഡ് മാനദണ്ഡങ്ങളുമെല്ലാം ലംഘിച്ച് പരിപാടി സംഘടിപ്പിച്ച സഭയെ വെള്ളപൂശാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത് എന്ന ആരോപണമാണ് ഉയരുന്നത്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പത്തു ലക്ഷത്തോളം രൂപ സഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കേസെടുക്കാതെ ഒതുക്കാൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം.