video
play-sharp-fill

കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ..! സോഷ്യൽ മീഡിയയിൽ നിറഞ്ഞ വ്യാജ വാർത്തയ്ക്കു പിന്നിലെ സത്യം ഇങ്ങനെ

കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ..! സോഷ്യൽ മീഡിയയിൽ നിറഞ്ഞ വ്യാജ വാർത്തയ്ക്കു പിന്നിലെ സത്യം ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ അടയ്‌ക്കേണ്ടി വരുമോ..! രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണമാണ് ഇത്. ഈ പ്രചാരണത്തിനു പിന്നിലെ സത്യമെന്താണെന്നു ഡി.ജി.പി തന്നെ ഒടുവിൽ വിളിച്ചു പറഞ്ഞു.

കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരെ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ട്.