വാഴൂര്‍ സി.ഡി.എസ് കേരള ചിക്കന്‍ ഔട്ട്‌ലെറ്റില്‍ ഫ്രോസണ്‍ ചിക്കന്‍ വിപണനം ആരംഭിച്ചു

Spread the love

കോട്ടയം: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാഴൂര്‍ സി.ഡി.എസ്. കേരള ചിക്കന്‍ ഔട്ട്‌ലെറ്റില്‍ ഫ്രോസണ്‍ ചിക്കന്‍ വിപണനം ആരംഭിച്ചു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനവും ആദ്യ വിപണനവും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, വാര്‍ഡ് അംഗങ്ങളായ വി.പി. റെജി, ഷാനിത ബീവി, എസ്. അജിത് കുമാര്‍ ,സി.ഡി.എസ.് ചെയര്‍പേഴ്‌സണ്‍ സ്മിത ബിജു, ജില്ലാ പ്രോഗ്രാം മാനേജര്‍ സി.എസ്. ശ്രുതി്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ ശാലിനി ജിനു, വിദ്യ എസ.് നായര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുകുമാരന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തോമസ്, എ.എച്ച്.സി.ആര്‍.പി. മായ രാജേഷ്, സി.ഡി.എസ.് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.