കേരളത്തിലെ അമ്പതാമത് ചീഫ് സെക്രട്ടറിയായ എ ജയതിലക് ഐഎഎസിനെ തിരഞ്ഞെടുത്തു; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ

Spread the love

തിരുവനന്തപുരം: കേരളത്തിലെ അമ്പതാമത് ചീഫ് സെക്രട്ടറിയായ എ ജയതിലക് ഐഎഎസിനെ തിരഞ്ഞെടുത്തു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലേതാണ് തീരുമാനം.

നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഈ സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയർന്നുവന്നിരുന്നത്.

പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിർദ്ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂണ്‍ വരെയാണ് കാലാവധി. 101 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജയതിലക്.