
തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തില്‍ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ.
കേരളത്തില്‍ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019ല്‍ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.
ഒരു കാരണവശാലും കേരളത്തില്‍ എൻപിആർ നടപ്പിലാക്കില്ല എന്നത് എല്‍ഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കൊവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങള്‍ നടന്നില്ല. ‘

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത വർഷം മുതല്‍ രാജ്യത്താകെ സെൻസസ് നടപടികള്‍ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തില്‍ സെൻസസിനൊപ്പം നാഷണല്‍ പോപ്പുലേഷൻ രെജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തില്‍ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ എല്‍ഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.



