
സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപകം ; പുതിയ രോഗികള്‍ അരലക്ഷത്തോളം ; മരണപ്പെട്ടത് 32,271പേർ ; പുരുഷന്മാരില്‍ തൊണ്ടയിലും വായിലും സ്ത്രീകളില്‍ സ്തനങ്ങളിലും ഗർഭാശയങ്ങളിലും
തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളില്‍ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികള്‍ എത്തുന്നു. 2021-22ല്‍ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണല്‍ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളില്‍ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സർക്കാർ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്ബോള്‍ ഒരുവർഷത്തെ പുതിയ രോഗികള്‍ അരലക്ഷത്തോളമാകും.
2022ല്‍ 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവില്‍ ആർ.സി.സിയില്‍ 14,183പേരും എം.സി.സിയില്‍ 5866പേരുമാണ് പുതുതായെത്തിയത്. 2020-21ല്‍ ആർ.സി.സിയില്‍ 11,191,എം.സി.സിയില്‍ 5384 എന്നിങ്ങനെയായിരുന്നു പുതിയ കേസുകള്‍. 2020മുതല്‍ 2023 വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ കാൻസർ രോഗികള്‍ തിരുവനന്തപുരത്താണ്.36% വർദ്ധനവാണുണ്ടായത്.
2016ല്‍ കേരളത്തിലെ ക്യാൻസർ രോഗബാധിതരുടെ നിരക്ക് ഒരു ലക്ഷം പേരില്‍ 135.3 പേർക്ക് എന്ന നിലയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022ല്‍ 169 ആയി ഉയർന്നു.
2023-24 ലും വലിയ വർദ്ധനവാണ് കാണുന്നത്. അതിന്റെ കൃത്യമായ കണക്കുകള്‍ കാൻസർ ഇൻസ്റ്റിറ്ര്യൂട്ടുകള്‍ ക്രോഡീകരിക്കുകയാണ്. ഈവർഷം പകുതിയാവും അത് ലഭ്യമാകാൻ.
പുരുഷന്മാരില്‍ തൊണ്ടയിലെയും വായിലെയും ക്യാൻസർ, വൻകുടല്‍ കാൻസർ, സ്ത്രീകളില്‍ സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ എന്നിവയാണ് വർദ്ധിക്കുന്നത്
ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് മുഖ്യ കാരണം. പുകവലി,തെറ്റായഭക്ഷണരീതി,മലിനീകരണം എന്നിങ്ങനെ കാരണങ്ങള്‍ നീളുന്നു. 2019-20ലെ സർവേ പ്രകാരം കേരളത്തിലെ 16.9% പുരുഷന്മാരും പുകയില പതിവായി ഉപയോഗിക്കുന്നവരാണ്.വായിലെ കാൻസറിന് ഇതു കാരണമാകും. മദ്യപാനം വൻകുടലിലെയും കരളിലെയും ക്യാൻസറിന് കാരണമാകും.
സംസ്ഥാനത്തെ പൊണ്ണത്തടി നിരക്ക് ദേശീയ ശരാശരിയെ മറികടന്നു. തെറ്റായ ഭക്ഷണരീതി പ്രധാനകാരണമാണ്.15-49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 38.1% പേർക്ക് പൊണ്ണത്തടിയുണ്ട്. ഈപ്രായക്കാരായ പുരുഷന്മാരിലെ അമിതവണ്ണം 36.4ശതമാനമാണ്.പൊണ്ണത്തടിയും അമിതഭാരവും സ്തനം,ശ്വാസകോശം,വൃക്ക തുടങ്ങിയ ക്യാൻസറുകള്‍ക്ക് കാരണമാകും. ചുവന്ന മാംസവും (റെഡ് മീറ്റ്) ക്യാൻസറിന് ഇടയാകുന്നുണ്ട്
പുതിയ രോഗികള്‍ 2021-22ല്‍ (ആർ.സി.സിയിലെ കണക്ക്)
തിരുവനന്തപുരം -4419(31.2%)
കൊല്ലം -3421(24.1%)
ഏറ്റവും കുറവ് വയനാട് -42(0.3%)