വയനാട്ടിൽ 16 സ്ഥാനാർഥികൾ, പാലക്കാട് 12പേർ, രാഹുലിന് 2 അപരന്മാർ, ചേലക്കരയിൽ 7 ; സൂക്ഷ്മ പരിശോധന പൂർത്തിയായി ; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ 16 സ്ഥാനാർഥികളും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 12 സ്ഥാനാർഥികളും ചേലക്കരയിൽ 7 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.
വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാധ‌്‌ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. 12 സ്ഥാനാർഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐഎന്‍സി), സരിന്‍.പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബിജെപി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍.വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സിപിഎം- ഡെമ്മി), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ.
യു.ആര്‍. പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാർഥികൾ.