video
play-sharp-fill

ഏറ്റുമാനൂരിനായി ബജറ്റില്‍ ഉൾപ്പെടുത്തിയിരിക്കുന്നത് കോടികൾ : മന്ത്രി  വി.എന്‍.വാസവൻ;  സിവില്‍സ്റ്റേഷന്റെ ആദ്യഘട്ടത്തിന്  15 കോടി രൂപ; രണ്ടാം ഘട്ടത്തിന്  16 കോടി ;ഭൂഗര്‍ഭപാതയ്ക്ക് 1.3 കോടി

ഏറ്റുമാനൂരിനായി ബജറ്റില്‍ ഉൾപ്പെടുത്തിയിരിക്കുന്നത് കോടികൾ : മന്ത്രി വി.എന്‍.വാസവൻ; സിവില്‍സ്റ്റേഷന്റെ ആദ്യഘട്ടത്തിന് 15 കോടി രൂപ; രണ്ടാം ഘട്ടത്തിന് 16 കോടി ;ഭൂഗര്‍ഭപാതയ്ക്ക് 1.3 കോടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാന ബജറ്റില്‍ ഏറ്റുമാനൂരിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവൻ.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിനുള്ള പദ്ധതികൾ ബഡ്ജറ്റിലുണ്ട്. ബജറ്റില്‍ ഉള്‍പ്പെടുത്തിയ ടൂറിസം ഇടനാഴിയടക്കമുള്ള പുതിയ പദ്ധതികളിലൂടെ ഏറ്റുമാനൂരിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറെ മുന്നേറാന്‍ സാധിക്കും.റബര്‍ സബ്‌സിഡിയും തേങ്ങയുടെ വില ഉയര്‍ത്തിയതും കര്‍ഷകര്‍ക്ക് ആശ്വാസമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സര്‍ക്കാരിന്റെ എക്‌സ്‌പീര്യന്‍ഷ്യല്‍ വിനോദ സഞ്ചാര പദ്ധതിയില്‍ കുമരകം ഉൾപ്പെട്ടിട്ടുണ്ട്. ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന വികസനവും, ജലപാത ടൂറിസം പദ്ധതികളുമാണ് ഇതിലൂടെ നടപ്പാക്കുന്നത്.കുമരകം ഫയര്‍സ്റ്റേഷന്‍, ഏറ്റുമാനൂര്‍ മിനിസിവില്‍ സ്റ്റേഷന്‍,മെഡിക്കല്‍ കൊളേജ് ഭൂഗര്‍ഭപാത എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ തുക അനുവദിച്ചു.

1) സിവില്‍സ്റ്റേഷന്റെ ആദ്യഘട്ടത്തിന് – 15 കോടി രൂപ

2) രണ്ടാം ഘട്ടത്തിന് – 16 കോടി

3) സീപാസിനു കീഴില്‍ നഴ്സിംഗ് കോളേജിന് – മൂന്ന് കോടി

4) അതിരമ്ബുഴ ആട്ടുകാരന്‍ കവലറോഡിന് – 4.45 കോടി

5) ആര്‍പ്പുക്കര അമ്മഞ്ചേരി റോഡിലെ ഭൂഗര്‍ഭപാതയ്‌ക്ക് – 1.3 കോടി

6) മണര്‍കാട് ബൈപാസിന്റെ, പട്ടിത്താനം മുതല്‍ പാറക്കണ്ടം വരയും, പാറക്കണ്ടം മുതല്‍ പൂവത്തും മൂട് വരയുമുള്ള അരികുചാല്‍, ഓട,നടപ്പാത നിര്‍മ്മാണത്തിനായി – 5.50 കോടി
7) കുമരകം ബസാര്‍ യു.പി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് – രണ്ട് കോടി

8) കുമരകത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് – നാല് കോടി