
തിരുവനന്തപുരം: കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയില്‍ പാതയും ബജറ്റില്‍ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി.തിരുവനന്തപുരം മുതല്‍ കാസർകോട് വരെ നീളുന്ന റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.
തിരുവനന്തപുരം മുതല്‍ കാസർകോട് വരെ ഏകദേശം 583 കിലോമീറ്ററാണ് പദ്ധതിയുടെ നീളം. ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂർ വരെയാകും.
മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റർ വരെ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാൻ സാധിക്കും. ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ (RRTS) മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എംസി റോഡ് വികസനത്തിന് 5217 കോടി കിഫ്ബിയില്‍ നിന്ന് വകയിരുത്തി. റോഡ് സുരക്ഷക്ക് 23.37 കോടിയും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന -തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടിയും വകയിരുത്തി. റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തല്‍- 300 കോടി, തലസ്ഥാന നഗര റോഡ് മാതൃകയില്‍ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി. കെഎസ്‌ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി, ഉള്‍നാടൻ ജലപാത നവീകരണം- 70.8 കോടിയും വകയിരുത്തി.
വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയില്‍ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി.



