ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ; തോറ്റത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ; ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക്
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ എവേ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാന്‍ അഷര്‍ റോഡ്രിഗസ്, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് മുംബൈയുടെ മറ്റ് ഗോളുകള്‍ നേടിയത്. ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. 72-ാം മിനിറ്റില്‍ പെപ്ര ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ മുംബൈ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിക്കോസ് മുംബൈക്ക് ലീഡ് നല്‍കുകയായിരുന്നു. ആദ്യപാദി 1-0ത്തിന് അവസാനിച്ചു. രണ്ടാംപാതി തുടക്കത്തില്‍ മുംബൈ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവയും പെനാല്‍റ്റിയിലൂടെ നിക്കോസ് ഗോള്‍ നേടുകയായിരുന്നു. 55-ാം മിനിറ്റിലായിരുന്നു താരം വല കുലുക്കിയത്. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതും പെനാല്‍റ്റി ഗോളായിരുന്നു. ജിമിനെസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
71-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോളും നേടി. പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. നേരത്തെ മഞ്ഞകാര്‍ഡ് ലഭിച്ച താരമായിരുന്നു പെപ്ര. പിന്നീട് ഗോള്‍ ആഘോഷത്തിനിടെ ജേഴ്‌സി അഴിച്ചതിന് ചുവപ്പ് കാര്‍ഡും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യം നഷ്ടമായി. നാല് മിനിറ്റുകള്‍ക്ക് ശേഷം അഷര്‍ ഗോള്‍ നേടി. ഇതോടെ മുംബൈ വീണ്ടും ലീഡെടുത്തു. 90-ാം മിനിറ്റില്‍ ചാങ്‌തെ ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു.
തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് ടീമിന്. മുംബൈ ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഒമ്പത് പോയിന്റുണ്ട്.