video
play-sharp-fill
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ ; മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകുന്നേരം 7.30 ന്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ ; മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകുന്നേരം 7.30 ന്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ് സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഈ സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ ബംഗളൂരു, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

സ്വന്തം കാണികളുടെ മുന്നില്‍ ബംഗളൂരുവിന്റെ കരുത്തിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി സഖ്യമാണ് മഞ്ഞപ്പടയുടെ കരുത്ത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഇന്ന് കളിച്ചേക്കും.

2023 മാര്‍ച്ച് 3 ലെ വിവാദ പ്ലേ ഓഫ് പോരിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതു കൂടി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്. ഹോം ഗ്രൗണ്ടില്‍ ശക്തമായ തിരിച്ചടി നല്‍കാനാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group