
കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങള്‍ ഇടംപിടിച്ചു.
മാർച്ച് 31 ന് കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമില്‍ മിഡ്ഫീല്‍ഡർ ഡാനിഷ് ഫാറൂഖിനെ ഉള്‍പ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചത്.
അണ്ടർ 23 തലത്തില്‍, അരുണാചല്‍ പ്രദേശിലെ യുപ്പിയയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മുഹമ്മദ് അജ്‌സലിനെയും എബിദാസ് യേശുദാസിനെയും തിരഞ്ഞെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴില്‍ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവർക്കെതിരെ മാർച്ച് 25 മുതല്‍ 31 വരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ ഇവരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്.



