video
play-sharp-fill
‘ നെഞ്ചിടിപ്പിന്റെ പ്ലേ ഓഫ് ‘ ; സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങുന്നു; ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ മടക്കം; രണ്ടായാലും ജീവന്മരണ പോരാട്ടം ഉറപ്പ്

‘ നെഞ്ചിടിപ്പിന്റെ പ്ലേ ഓഫ് ‘ ; സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങുന്നു; ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ മടക്കം; രണ്ടായാലും ജീവന്മരണ പോരാട്ടം ഉറപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സെമി ഫൈനല്‍ പ്രതീക്ഷകളുമായി ഇന്നിറങ്ങുന്നു.ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ‘എലിമിനേറ്റർ’ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്നു മുഖാമുഖം ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.

തുടര്‍ച്ചയായ എട്ട് വിജയങ്ങളുമായി പ്ലേ ഓഫിലേക്ക് എത്തിയ ബെംഗളൂരു എഫ് സിയെ അവരുടെ ഗ്രൗണ്ടില്‍ വെച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാനം ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവില്‍ വന്നപ്പോള്‍ അവര്‍ ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയ ശിവശക്തി നാരായണന്‍ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി മികച്ച ഫോമിലാണ്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് പേടിക്കേണ്ട ഒരു പ്രധാന താരമായിരിക്കും അദ്ദേഹം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാകട്ടെ, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ് അത്ര നല്ല ഫോമില്‍ അല്ല നില്‍ക്കുന്നത്. അവരുടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളില്‍, ബ്ലാസ്റ്റേഴ്സിന് ഒരു വിജയം മാത്രമേ നേടാനായിട്ടുള്ളൂ. പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെ വരും എന്നാണ് മലയാളി ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷ.

ബംഗളൂരു എഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കണമെങ്കില്‍ ശക്തമായ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഈ മത്സരത്തിലെ വിജയി മുംബൈ സിറ്റി എഫ്‌സിക്കെതിരായ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിക്കും.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനിലയാണെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് ഇത്തവണ കളി നീളും.