‘പ്ലേ ഓഫ് പേടിയില്ലതെ’; മൂന്നാം സ്ഥാനം ഉറപ്പിക്കാൻ കൊമ്പന്മാർ എത്തുന്നു; കേരള ബ്ലാസ്റ്റേഴ്സ്, എ ടി കെ മൽസരം ഇന്ന്
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും.ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം.
ഇരുടീമുകള്‍ക്കും വിജയം ഉറപ്പിക്കേണ്ട ആവശ്യമുള്ളതിനാല്‍ നല്ല ഒരു പോരാട്ടം തന്നെ ഇന്ന് കാണാനാകും. കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്, എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറി വിജയവഴിയിലേക്ക് മടങ്ങാനാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ജയിച്ച് മൂന്നാം സ്ഥാനം ഉറപ്പാക്കി ലീഗ് ഘട്ടം മികച്ച രീതിയില്‍ അവസാനിപ്പിക്കാനും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുവശത്ത്, എ ടി കെ മോഹന്‍ ബഗാന്‍ ഇതുവരെ അവരുടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിട്ടില്ല, ഈ മത്സരത്തിലെ വിജയത്തോടെ അവര്‍ അത് നേടാനാണ് ശ്രമിക്കുന്നത്. മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനേക്കാള്‍ 3 പോയിന്റ് മാത്രം പിറകിലാണ് അവര്‍.
ഇന്നത്തെ മത്സരത്തില്‍ സസ്‌പെന്‍ഷനിലായ ലൂണയുടെ സേവനം കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും.
പരിക്ക് മൂലം അവസാന ആറ് മത്സരങ്ങള്‍ നഷ്ടമായ ബ്ലാസ്റ്റേഴ്സ് സെന്റര്‍ ബാക്ക് ലെസ്‌കോവിച്ച് തിരിച്ചുവരുന്നത് ബ്ലാസ്റ്റേഴ്സിന് ഊര്‍ജ്ജം നല്‍കും. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും കാണാം.