
കൊച്ചി: ഐഎസ്‌എല്‍ തുടങ്ങാൻ വൈകുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് വില്‍ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ക്ലബിന്റെ മുഴുവൻ ഓഹരികളും വില്‍ക്കാൻ പോകുന്നതായാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്.
നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളായ മാഗ്നം സ്പോർട്സ് ആണ് ക്ലബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നത്. ഐഎസ്‌എല്‍ പ്രതിസന്ധിയിലായതിനെ തുടർന്നു ക്ലബുകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സ് ഓഹരികള്‍ വാങ്ങാൻ തയാറാണെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ചർച്ചകളും നടക്കുന്നുണ്ട്.
എന്നാല്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അഭ്യൂഹങ്ങള്‍ തള്ളി കായിക രംഗത്തെ ചില പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.