തിരിച്ചുവരവിൽ ബ്ലാസ്റ്റേഴ്സിനു തിരിച്ചടി; പരാജയമറിയാത്ത പത്തു മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബെംഗളൂരു എഫ്.സി

Spread the love

സ്വന്തം ലേഖകൻ

വാസ്കോ: തുടർച്ചയായ പത്തുമത്സരങ്ങളിൽ തോൽക്കാതെ ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് നിരാശ. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി. കൊവിഡ് പിടിയിലായ കേരളാ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസം കൈവിടാതെയാണ് ഇന്ന് ബംഗളുരുവിനെതിരെ കളിക്കാനിറങ്ങിയത്.

രണ്ടാം പകുതിയിൽ പിറന്ന ഒറ്റഗോളിൽ ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി (1–0). 56–ാം മിനിറ്റിൽ ഉജ്വലമായൊരു ഫ്രീകിക്കിലൂടെ നവോറം റോഷൻ സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കൊവിഡ് ഏൽപ്പിച്ച ആഘാതം ടീമിൻ്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.

18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയത്. കളിയിൽ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. ബെംഗളൂരുവിനായി റോഷൻ സിങ് നയോറാമാണ് വിജയഗോൾ നേടിയത്.

മികച്ച ഫോമിൽ കളിക്കാനിറങ്ങിയ ബെംഗളൂരുവിനെ കളിയിലുടനീളം ചെറുത്തു നിൽക്കാനായതിലും ഇടയ്ക്കു വിറപ്പിക്കാനായതിലും ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാം. ആദ്യ പകുതിയിൽ മുന്നേറ്റങ്ങളിൽ മികച്ച നിന്നത് ബെംഗളൂരു ആയിരുന്നെങ്കിലും ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. 2–ാം പകുതിയുടെ തുടക്കത്തിൽ ബോക്സിനു തൊട്ടു പുറത്തു നിന്നുള്ള റോഷന്റെ ഇടംകാൽ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് കീപ്പർ പ്രഭ്സുഖനു എത്തിപ്പിടിക്കാനായില്ല.