play-sharp-fill
കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് സിപിഎം നേതാവും എംഎൽഎയുമായ പിവി ശ്രീനിജിൻ തടഞ്ഞു; സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന്  ആരോപിച്ചാണ്  ശ്രീനിജിന്റെ നടപടി

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് സിപിഎം നേതാവും എംഎൽഎയുമായ പിവി ശ്രീനിജിൻ തടഞ്ഞു; സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന് ആരോപിച്ചാണ് ശ്രീനിജിന്റെ നടപടി

സ്വന്തം ലേഖകൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് സിപിഎം നേതാവും എംഎൽഎയുമായ പിവി ശ്രീനിജിൻ തടഞ്ഞു. അണ്ടർ 17 സെലക്ഷൻ ട്രയൽ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എംഎൽഎ അടച്ചു പൂട്ടുകയായിരുന്നു. സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന് ആരോപിച്ചാണ് ശ്രീനിജിന്റെ നടപടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് സെലക്ഷൻ ട്രയൽസിനായി എത്തിയത്. വെളുപ്പിന് സ്കൂളിലെത്തിയപ്പോഴാണ് സ്കൂൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. ഇതോടെ സെലക്ഷൻ ട്രയൽസിനെത്തിയ കുട്ടികളും അവരുടെ രക്ഷിതാക്കളും ഗേറ്റിന് പുറത്ത് നിൽക്കേണ്ട അവസ്ഥയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിവി ശ്രീനിജിൻ എംഎൽഎയാണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്. എട്ടുമാസത്തെ വാടകയായി എട്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ശ്രീനിജിൻ പറയുന്നത്. പല തവണ കത്തുനിൽകിയിരുന്നു. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ശ്രീനിജൻ പറയുന്നു.

സംഭവം വിവാദമായതോടെ കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരെത്തി സ്കൂളിന്റെ ഗേറ്റ് തുറന്നു. സ്കൂൾ കൊച്ചി കോർപ്പറേഷന് കീഴിലാണെന്നും, എംഎൽഎ ഇല്ലാത്ത അധികാരമാണ് കാണിച്ചതെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. ഗേറ്റ് തുറക്കാൻ മന്ത്രിയും നിർദേശം നൽകിയിരുന്നു.

Tags :