സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്.

ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഒരു ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു. എന്നാൽ 72-ാം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗോൾ മടക്കി. കൃഷ്ണയുടെ വകയായിരുന്നു റൗണ്ട്ഗ്ലാസിന്റെ ഗോൾ.എന്നാൽ അവസാന മിനിറ്റിൽ മലയാളി താരം രാഹുലിന്റെ ഗോളോടെ വിജയം മഞ്ഞപ്പടയ്‌ക്കൊപ്പമെത്തി.കേരളത്തിന്റെ അടുത്ത മത്സരം ഏപ്രിൽ 12ന് ശ്രീനിധി ഡെക്കാനെതിരെയാണ്.

സൂപ്പർ ലീഗിലെ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയതിന് എഐഎഫ്എഫിന്റെ ശിക്ഷാ നടപടികൾക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ഏതാനും മാറ്റങ്ങളോടെയാണ് കോച്ച് ഫ്രാങ്ക് ഡോവൻ ആദ്യ ഇലവനെ ഇറക്കിയത്. ഗോൾകീപ്പറായ സച്ചിൻ സുരേഷിനൊപ്പം ബിജോയ്. വി, സൗരവ് മണ്ഡൽ, വിബിൻ മോഹൻ, ഡാനിഷ് ഫറൂഖി എന്നിവരും ആദ്യ ഇലവനിൽ ഇടംനേടി.