പ്രധാനമന്ത്രിയെ കാണാൻ മേയര്‍ വി വി രാജേഷ്; ബിജെപി നൈപുണ്യ വികസന പരിപാടിയില്‍ പങ്കെടുക്കാൻ കേരള സംഘം ഇന്ന് ഡൽഹിയിലെത്തും

Spread the love

ഡൽഹി: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയില്‍ പങ്കെടുക്കാൻ കേരള സംഘം ഇന്ന് ഡൽഹിയിലെത്തും.

video
play-sharp-fill

കേരളത്തില്‍ നിന്നും തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ നേതൃത്വത്തില്‍ 115 ബിജെപി തദ്ദേശ പ്രതിനിധികളാണ് സംഘത്തിലുള്ളത്.
ഇന്നുച്ചയ്ക്ക് ഡൽഹിയില്‍ എത്തുന്ന സംഘം വൈകിട്ട് അഞ്ചുമണിക്ക് യുദ്ധസ്മാരകം സന്ദർശിക്കും. വൈകിട്ട് ആറിന് ബിജെപി കേന്ദ്രകമ്മിറ്റി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ നിതിൻ നവീനൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കും.

നാളെയും മറ്റന്നാളുമായാണ് നൈപുണ്യ വികസന പരിപാടി. നാളെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിവിധ കേന്ദമന്ത്രിമാരെയും കാണും. പാർലമെന്‍റും സന്ദർശിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി ഡൽഹിയിലേക്ക് തിരിച്ചത്.