play-sharp-fill
നേമത്തെച്ചൊല്ലി രാഷ്ട്രീയ പോര് തുടങ്ങി: നേമത്ത് കുമ്മനത്തെ നേരിടാനെത്തുന്ന നേതാവാര്; രാഷ്ട്രീയ പോര് തുടങ്ങി വച്ച് പാർട്ടികൾ

നേമത്തെച്ചൊല്ലി രാഷ്ട്രീയ പോര് തുടങ്ങി: നേമത്ത് കുമ്മനത്തെ നേരിടാനെത്തുന്ന നേതാവാര്; രാഷ്ട്രീയ പോര് തുടങ്ങി വച്ച് പാർട്ടികൾ

തേർഡ് ഐ പൊളിറ്റിക്‌സ്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ അസ്ഥിത്വം തെളിയിച്ച് ബി.ജെ.പി ആദ്യ സീറ്റ് വിജയിച്ച നേമം സീറ്റിനെച്ചൊല്ലി രാഷ്ട്രീയ പോര് ആരംഭിച്ചു. ഉമ്മൻചാണ്ടിയെ നേമത്ത് ഇറക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസാണ് ആദ്യ വെടി പൊട്ടിച്ചത്. ഈ വാദത്തെ തള്ളി ഉമ്മൻചാണ്ടി തന്നെ രംഗത്ത് എത്തിയെങ്കിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പുതിയ വെടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിയല്ല, രാഹുൽ ഗാന്ധി എത്തിയാലും നേമത്ത് ബി.ജെ.പി തന്നെ വിജയിക്കുമെന്നാണ് കെ.സുരേന്ദ്രന്റെ വെല്ലുവിളി.


പുതുപ്പള്ളി മണ്ഡലം മാറി ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി . കോന്നിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഉമ്മൻചാണ്ടിയല്ല രാഹുൽ ഗാന്ധിവന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർദ്ധിക്കും. ക്രൈസ്തവ സഭകളിൽ മോദി സർക്കാരിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കോന്നി ബി.ജെ.പിയുടെ പ്രതീക്ഷ മണ്ഡലമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി . വാർത്താക്കുറിപ്പിലൂടെയാണ് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്ത ഉമ്മൻചാണ്ടി നിഷേധിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എന്നാൽ, ബി.ജെ.പി നേമത്ത് കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോൺഗ്രസും ഇടതു മുന്നണിയും ഇതുവരെയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ നേമത്ത് ഇനി എന്തു നടക്കുമെന്നു കാത്തിരുന്നു കാണേണ്ടി വരും.