കേരളത്തില്‍ ഇനി മൂന്ന് മുന്നണികള്‍ തമ്മില്‍ ഏറ്റുമുട്ടില്ല; രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ മാത്രമേ ഉണ്ടാവൂ; സമവാക്യങ്ങള്‍ മാറുമെന്ന് ബിജെപി

Spread the love

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായതെന്നും ഇനി കേരളത്തില്‍ രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

video
play-sharp-fill

കേരള രാഷ്ട്രീയത്തില്‍ ഒരുവശത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍ഡിഎയുമായിരിക്കും ഇനി ഉണ്ടാവുക. ഇതൊരു ബൈ പോളര്‍ പൊളിറ്റിക്സ് ആയിട്ട് മാറും. അതിന്റെ ഒരു ധ്രുവം ബിജെപി- എന്‍ഡിഎ ആകുമെന്നതില്‍ ഒരു സംശയവുമില്ല.

27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴുള്ള കോണ്‍ഗ്രസ്- സിപിഎം ഇന്‍ഡി മുന്നണി 2031ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലും വരും. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരുടെ രാഷ്ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോര്‍ഡ് തുടങ്ങിയവ നോക്കിയാല്‍ ഒരു വ്യത്യാസവുമില്ല. ഇതില്‍ നിന്നും ഒരു വലിയ മാറ്റം വരും.