വാഹനങ്ങളില്‍ അണുനശീകരണം; സംശയം തോന്നിയാല്‍ പിടിച്ചിറക്കി ആരോഗ്യപരിശോധന; കേരളത്തിലെ പക്ഷിപ്പനിയില്‍ അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്

Spread the love

സുല്‍ത്താന്‍ബത്തേരി: ആലപ്പുഴയിലടക്കം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്‌നാട്.

video
play-sharp-fill

പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്. ഇതിന് പുറുമെ വാഹനങ്ങളിലുള്ള ആരോഗ്യം സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

സംശയമുള്ളവര്‍ക്കായി ആരോഗ്യപരിശോധനയും നടത്തുന്നുണ്ട്. നാടുകാണിക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകളായ പാട്ടവയല്‍, താളൂര്‍, ചോളാടി ചെക്‌പോസ്റ്റുകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രധാനമായും ചരക്കുവാഹനങ്ങള്‍ പൂര്‍ണമായും അണുനാശിനി സ്‌പ്രേ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി കേസുകള്‍ കണ്ടെത്തിയതും ഇവിടെയുള്ള താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതും കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ രോഗം പടരുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.