video
play-sharp-fill
പണത്തിന് വേണ്ടി മനുഷ്യന്റെ തലയോട്ടി വച്ചു വില പേശിയ ഭാരത് ആശുപത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കൂച്ചുവിലങ്ങ്: ഭാരതിൽ നിന്നും തലയോട്ടി തിരികെ വാങ്ങി ബിനു കെ.നായരുടെ ശസ്ത്രക്രിയ കാരിത്താസ് ആശുപത്രി സൗജന്യമായി നടത്തി; ഭാരത് ആശുപത്രിയുടെ മനസലിയാത്ത ക്രൂരത പുറത്തു കൊണ്ടു വന്നത് തേർഡ് ഐ ന്യൂസ് ലൈവ്

പണത്തിന് വേണ്ടി മനുഷ്യന്റെ തലയോട്ടി വച്ചു വില പേശിയ ഭാരത് ആശുപത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കൂച്ചുവിലങ്ങ്: ഭാരതിൽ നിന്നും തലയോട്ടി തിരികെ വാങ്ങി ബിനു കെ.നായരുടെ ശസ്ത്രക്രിയ കാരിത്താസ് ആശുപത്രി സൗജന്യമായി നടത്തി; ഭാരത് ആശുപത്രിയുടെ മനസലിയാത്ത ക്രൂരത പുറത്തു കൊണ്ടു വന്നത് തേർഡ് ഐ ന്യൂസ് ലൈവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരു മനുഷ്യനോട് ജന്മകാലത്ത് ഒരിക്കലും ചെയ്യാനാവാത്ത ക്രൂരതയാണ് ഭാരത് ആശുപത്രി ഗ്രൂപ്പ് ഏറ്റുമാനൂർ സ്വദേശിയായ ബിനു കെ.നായരോട് ചെയ്തത്. ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്ത തലയോട്ടിയുടെ ഒരു ഭാഗം, യാതൊരു മാനദണ്ഡവും പാലിക്കാതെ മാസങ്ങളോളം ഭാരത് ഗ്രൂപ്പ് ആശുപത്രിയുടെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇ എസ് ഐ ആനുകൂല്യം ഉള്ള ബിനുവിൻ്റെ ശസ്ത്രക്രിയ ഒരു രൂപ പോലും വാങ്ങാതെ നടുത്താമെന്നിരിക്കേ ഒന്നര ലക്ഷം രൂപ തന്നാൽ മാത്രമേ ഓപ്പറേഷൻ നടത്തൂ എന്ന് ഭാരത് മാനേജ്മെൻറ് ബിനുവിൻ്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഈ ശസ്ത്രക്രിയയാണ് ഒരു രൂപ പോലും വാങ്ങാതെ കാരിത്താസ് ആശുപത്രി ചെയ്തത്. ഇത്തരത്തിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന തലയോട്ടി തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയും, ബിനുവിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെയും തുടർന്നു തിരികെ വിട്ടു നൽകുകയായിരുന്നു.

ഈ തലയോട്ടി കാരിത്താസ് ആശുപത്രിയിൽ നടത്തിയ ശ്‌സ്ത്രക്രിയയിലൂടെ കഴിഞ്ഞ ദിവസം വിജയകരമായി സ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ ബിനുവിന്റെ ദുരിതം തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്ത് വിട്ടത്. ബിനുവിന്റെ ഭാര്യ വാർത്താ സമ്മേളനം നടത്തി ദുരിതകഥ പറഞ്ഞിട്ടും, മാധ്യമവും, ദേശാഭിമാനിയും മാത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. മറ്റ് മാധ്യമങ്ങളൊക്കെ ഭാരത് മുതലാളി നല്കുന്ന പരസ്യം ഓർത്ത് വാർത്ത മുക്കുകയായിരുന്നു

ഏറ്റുമാനൂർ മിഡാസ് ജനറൽ റബേഴ്സിലെ തൊഴിലാളി ആയിരുന്ന ബിനുവിന്റെ ദുരിത കഥ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തിൽ അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കി. ചികിത്സ നിഷേധിച്ചത് സംബന്ധിച്ച് കുടുംബവും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

ഇ.എസ്.ഐ ആനുകൂല്യത്തോടെ സൗജന്യമായി നടത്തേണ്ട ശസ്ത്രക്രിയക്ക് ആശുപത്രി അധികൃതർ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് വിവാദമായി മാറിയത്. ജനുവരി 31 നാണ് ഭാരത് ആശുപത്രിയിൽ ബിനുവിന് ശസ്ത്രക്രിയ നടത്തിയത്.
തലയിൽ നീര് കണ്ടത്തിയതിനെ തുടർന്ന് ഇദേഹത്തെ ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേയ്ക്ക് വിടുകയായിരുന്നു.

ഇതിനു ശേഷമാണ് ദിവസങ്ങളോളം തലയോട് ഭാരത് ആശുപത്രി തങ്ങളുടെ ഫ്രീസറിൽ സൂക്ഷിച്ച് വച്ച ശേഷം വില പേശൽ നടത്തിയത്. ഇത്തരത്തിൽ വില പേശിയ ശേഷം ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഈ തുക നൽകാനുള്ള ശേഷി പാവപ്പെട്ട കുടുംബത്തിന് ഇല്ലായിരുന്നു. ഇത്തരത്തിലുള്ള വില പേശലിനാണ് ഇപ്പോൾ അറുതി വന്നിരിക്കുന്നത്.