തിക്കും തിരക്കുമില്ലാതെ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച്‌ കുടുംബവുമൊത്ത് യാത്ര ചെയ്യാം; ഗോവയും തായ്‌ലൻഡുമൊന്നും അല്ല; കേരളത്തിലുമുണ്ട് അതിമനോഹരമായ ബീച്ചുകൾ

Spread the love

കൊച്ചി: യാത്ര ചെയ്യാനിഷ്‌ടമുള്ള ഭൂരിഭാഗംപേരും ആഗ്രഹിക്കുന്നത് സമാധാനമാണ്.

പോകുന്ന സ്ഥലം മനോഹരമാണെങ്കില്‍ക്കൂടി അവിടുത്തെ തിക്കും തിരക്കും കാരണം പല‌രും അവിടേക്ക് പോകാൻ തന്നെ മടിക്കുന്നു.
എന്നാല്‍, പ്രക‌ൃതി ഭംഗി ആവോളം ആസ്വദിച്ച്‌ കുടുംബവുമൊത്ത് ഇരിക്കാൻ പറ്റിയ ചില ബീച്ചുകള്‍ നമ്മുടെ കേരളത്തില്‍ തന്നെയുണ്ട്. അനാവശ്യ തിരക്കില്ലാത്ത മനോഹരമായ ഈ ബീച്ചുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ചാവക്കാട് ബീച്ച്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ജില്ലയിലാണ് ഈ ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. മനോഹരമായ മണല്‍ത്തരികളും അഴിമുഖവുമെല്ലാം നല്ലൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. ബീച്ചിലൂടെയുള്ള നടത്തം, നീന്തല്‍, മീൻപിടിത്തം, പക്ഷി നിരീക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കുടുംബവുമായി പോകാൻ പറ്റിയ ബീച്ചാണിത്.

ചൊവ്വര ബീച്ച്‌

തിരുവനന്തപുരം ജില്ലയിലാണ് ഈ ബീച്ചുള്ളത്. പല‌ർക്കും ഈ ബീച്ചിനെപ്പറ്റി അറിയില്ല. വിശാലമായ തെങ്ങിൻതോപ്പുകളുള്ള ഇവിടം നമ്മുടെ മനസിനെ വളരെ വേഗം ശാന്തമാക്കുന്നു. മഴക്കാലത്ത് പോലും കടല്‍ക്ഷോഭം ഉണ്ടാകാത്ത പ്രദേശമാണിത്. കുട്ടികളുമായി പോകാൻ സുരക്ഷിതമായ പ്രദേശം കൂടിയാണ് ചൊവ്വര.

കാപ്പില്‍ ബീച്ച്‌

വർക്കലയില്‍ നിന്ന് ഇവിടേക്ക് അധികം ദൂരമില്ല. ഇടവ – നടയറ കായലിനെ അറബിക്കടലില്‍ നിന്ന് വേർതിരിക്കുന്നത് ഈ ബീച്ചാണ്. തീരത്തുള്ള തെങ്ങിൻതോപ്പുകള്‍ ബീച്ചിനെ കൂടുതല്‍ മനോഹരമാക്കുന്നു. നീന്തല്‍, വാട്ടർ സ്‌പോട്‌സ്, സണ്‍ ബാത്ത്, കായലിലെ ബോട്ടിംഗ് എന്നിവ ഇവിടെയെത്തിയാല്‍ ആസ്വദിക്കാം.