സംസ്ഥാനത്ത് ബാറുകൾ അടഞ്ഞു തന്നെ കിടക്കും ; സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ സർക്കാർ തള്ളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച ബാറുകൾ ഉടൻ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശയാണ് തള്ളിയത്. സംസ്ഥാനത്തെ കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നടപടിയെടുത്തത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ ബാറുകൾ തുറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറ്‌സ വ്യാപനത്തെ തുടർന്ന് സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകാം എന്നായിരുന്നു എക്‌സൈസ് ശുപാർശ.അതേസമയം, ബാറുകൾ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകൾ പാഴ്‌സലായാണ് ഇപ്പോൾ മദ്യവിൽപ്പന നടത്തി വരുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ മാത്രം പ്രവർത്തിക്കാം എന്നും ഒരു മേശയിൽ രണ്ട് പേർക്ക് മാത്രം ഇരിക്കാം എന്നതും ഉൾപ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാർശയിൽ ഉണ്ടായിരുന്നത്.