
കോട്ടയം: കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണം സഹകരണ പെൻഷൻ ബോർഡിൽ നിന്നും കേരള ബാങ്ക് ഏറ്റെടുത്ത് നേരിട്ട് വിതരണം ചെയ്യണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ്റെ
കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് എം. ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ. വി. പ്രഭാകരമാരാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ.കെ. രാമചന്ദ്രമേനോൻ, ട്രഷറർ വി.കെ. ഷാജിമോൻ, എ. സജീവ്, റ്റി.എസ്. വേണുഗോപാൽ, പി.കെ. ശ്രീകുമാരൻ നായർ, പി. ജെ. ചാക്കോ, പി.പി ശങ്കരൻ നമ്പൂതിരി, വി.റ്റി. ജോർജജ് , കെ. എൻ. പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
80 വയസ്സു കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ഭാരവാഹികൾ : എം. ജെ. തോമസ് (പ്രസിഡൻ്റ്), പി.എൻ സോമൻ പിള്ള (സെക്രട്ടറി), വി. കെ. ഷാജിമോൻ (ട്രഷറർ)