37 ലക്ഷത്തിന്റെ ലോൺ കുടിശിക; കേരള ബാങ്ക് ജപ്തി നോട്ടിസ് പതിച്ചു; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Spread the love

കൊച്ചി: ബാങ്ക് ജപ്തി നോട്ടിസ് പതിച്ചതിനെ തുടർന്നു ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.പഴൂർ വീട്ടിൽ മധു മോഹനനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്.

ഇന്നലെ വീട്ടിൽ ബാങ്ക് ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു.