video
play-sharp-fill

മണ്ണാന്തറ പൗരസമിതി ഷട്ടിൽ ടൂർണമെന്റ് നടത്തി: 32 ടീമുകൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ഇവർ

മണ്ണാന്തറ പൗരസമിതി ഷട്ടിൽ ടൂർണമെന്റ് നടത്തി: 32 ടീമുകൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ഇവർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണ്ണാന്തറ പൗരസമിതിയുടെ പ്രഥമ അഖില കേരള കെ. എസ്.അജയൻ ബാഡ്മിന്റ് ടൂർണമെന്റിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള 32 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിൽ കെ. എസ്. അജയൻ എവെർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും ആലപ്പുഴയിൽ നിന്നും എത്തിയ ഷിയാസ് ആന്റ് ശ്രീക്കുട്ടൻ ടീം സ്വന്തമാക്കി.

രണ്ടാം സ്ഥാനത്തിലൂടെ ജയപ്രകാശ് തോമസ് എവെർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും നേടിയത് അൻസാർ ആന്റ് സുഹൈൽ മുഹമ്മ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അഭിലാഷ് . ആർ തുമ്പയിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വിഷ്ണു. കെ. ആർ കിഴക്കേക്കര സ്വാഗതം ആശംസിക്കുകയും, മധു എരുത്തിക്കൽ, അരുൺ.കെ. വിജയൻ കാക്കാം പറമ്പിൽ എന്നിവർ പ്രസംഗിച്ചു. എം.കെ. പ്രഭാകരൻ, മധു എരുത്തിക്കൽ എന്നിവർ സമ്മാനദാനം നത്തി. കെ. ജി.ഗിരീഷ് നന്ദി പറഞ്ഞു.