video
play-sharp-fill
സർക്കാർ – ഗവർണർ മഞ്ഞുരുകിത്തുടങ്ങി ;നിയമസഭയുടെ എട്ടാമത്  സമ്മേളനം ജനുവരി 23 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിന്; സർവകലാശാല ചാൻസലർ പദവിയുമായി ബന്ധപ്പെട്ട ബില്ലുകളിലടക്കം ഗവർണറുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

സർക്കാർ – ഗവർണർ മഞ്ഞുരുകിത്തുടങ്ങി ;നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിന്; സർവകലാശാല ചാൻസലർ പദവിയുമായി ബന്ധപ്പെട്ട ബില്ലുകളിലടക്കം ഗവർണറുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

സ്വന്തം ലേഖകൻ
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ.

ഗവർണറുമായുള്ള പോരിൽ മഞ്ഞുരുകിയതോടെയാണ് നയപ്രഖ്യാപനം ഒഴിവാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിനു നടക്കും. ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിന്റെ അവതരണം അടുത്തമാസം മൂന്നിനു നടക്കും. സജി ചെറിയാനെ മന്ത്രിയാക്കാൻ അനുമതി നൽകിയതോടെയാണ് ഗവർണർ-സർക്കാർ പോരിൽ അയവു വന്നുതുടങ്ങിയത്.ഇന്നലെ കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിച്ച കാര്യം ഗവർണറെ അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഗവർണറെ അറിയിക്കാതെ ഡിസംബർ 13ന് അവസാനിപ്പിച്ച സമ്മേളനത്തിന്റെ തുടർച്ച ജനുവരി അവസാനം ആരംഭിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. അങ്ങനെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രശ്നങ്ങൾ സമവായത്തിലേക്ക് നീങ്ങി. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഗവർണറും മുഖ്യമന്ത്രിയും സൗഹൃദം പങ്കിട്ടത് ശ്രദ്ധേയമായിരുന്നു. അതേസമയം, സർവകലാശാല ചാൻസലർ പദവിയുമായി ബന്ധപ്പെട്ട ബില്ലുകളിലടക്കം ഗവർണറുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.