കൊല്ലം ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി 1.26 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി; പിടിയിലായത് എക്സൈസ് സംഘത്തിന്റെ നോട്ടപ്പുള്ളി

Spread the love

കൊല്ലം: ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി
1.26 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. പരിതോഷ് നയ്യാ (37) എന്നയാളാണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജി.ശ്രീകുമാർ, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്.ബി.എസ്, ജൂലിയൻ ക്രൂസ്, ജോജോ, ബാലു.എസ്.സുന്ദർ, അഭിരാം.എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.